22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. മെഷീനില്ലാത്തത് അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ
Uncategorized

നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. മെഷീനില്ലാത്തത് അന്വേഷിക്കണം; മനുഷ്യാവകാശ കമ്മീഷൻ

നേമം താലൂക്ക് ആശുപത്രിയിൽ ഇ. സി. ജി. മെഷീൻ ഇല്ലെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

തലസ്ഥാന നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഏറ്റവും വലിയ താലൂക്ക് ആശുപത്രിയാണ് നേമം. നിരവധി കെട്ടിടങ്ങളും ആവശ്യാനുസരണം സ്ഥലവുമുള്ള ഇവിടെ ഇ. സി. ജി. എടുക്കാനെത്തിയാൽ ആശുപത്രിയുടെ മുന്നിലുള്ള സ്വകാര്യ ലാബിനെ സമീപിക്കാൻ ഡോക്ടർമാർ നിർദേശിക്കും. സ്വകാര്യ ലാബിൽ പണം നൽകി ഇ. സി. ജി മെഷീനുമായി ലാബിലെ ടെക്നീഷ്യൻ സർക്കാർ ആശുപത്രിയിൽ മാത്രമേ ഇ. സി. ജി. എടുക്കാൻ കഴിയൂ. ഇ. സി. ജി. ടെക്നീഷ്യൻ വൈകിയതിനാൽ രോഗി മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

സ്വകാര്യ ലാബുമായി ചേർന്നുള്ള അഴിമതിയാണ് നടത്തുന്നതെന്ന് സംശയമുള്ളതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം പരാതിയിൽ പറഞ്ഞു. നേമം കഴിഞ്ഞാൽ നെയ്യാറ്റിൻകരയിൽ മാത്രമാണ് ആശുപത്രിയുള്ളത്. ആശുപത്രിയിൽ ഇ. സി. ജി. മെഷീൻ ഉണ്ടായിട്ടും ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ ഡോക്ടർമാരുടെ ഒത്തുകളി ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Related posts

ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ചിത്രകലാ പരിശീലനം

Aswathi Kottiyoor

ആക്രമണം വിവാഹഭ്യർഥന നിരസിച്ചപ്പോൾ’; കുത്തേറ്റ യാത്രക്കാരി അപകടനില തരണംചെയ്തു.

WordPress Image Lightbox