23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വുകോമാനോവിച്ചിന്റെ തിരിച്ചുവരവ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍! ആദ്യപാതി ഒഡീഷ എഫ്‌സിയെടുത്തു
Uncategorized

വുകോമാനോവിച്ചിന്റെ തിരിച്ചുവരവ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍! ആദ്യപാതി ഒഡീഷ എഫ്‌സിയെടുത്തു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നില്‍. കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഒരു ഗോളെത്തി. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്. സസ്‌പെന്‍ കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയാണിത്. പത്ത് മത്സരങ്ങളില്‍ നിന്നേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മൂന്നാം മിനിറ്റില്‍ തന്നെ കെ പി രാഹുലിന്റെ ഷോട്ട് ഒഡീഷയുടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആറാം മിനിറ്റില്‍ ഒഡീഷയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍ശ്രമവുമുണ്ടായി. 12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളെത്തി. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഢീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് താരം നവോച്ച സിംഗിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. ഇടത്തോട് ചാടിയ സുരേഷ് കിക്ക് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. ദെയ്‌സുകെ സകായ് പായിച്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി.

സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കളി തോറ്റു. ഒരു കളി സമനിലയായി. നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.

Related posts

പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox