24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സുഹൃത്തിനെ വിട്ട് വന്ന യുവാവിന് പൊലീസ് ചമഞ്ഞ് മർദ്ദനം, ഐ ഫോണും തട്ടി, മലപ്പുറത്ത് ഒരാൾ പിടിയിൽ
Uncategorized

സുഹൃത്തിനെ വിട്ട് വന്ന യുവാവിന് പൊലീസ് ചമഞ്ഞ് മർദ്ദനം, ഐ ഫോണും തട്ടി, മലപ്പുറത്ത് ഒരാൾ പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മർദിച്ച് ഫോൺ ഉൾപ്പെടെ കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിനാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ജിത്തിന് ആയിരുന്നു മർദ്ദനം ഏറ്റത്. ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ട് വന്നാക്കി തിരിച്ചു മടങ്ങുന്നതിനിടെയാണ് നാലംഗ സംഘമെത്തി തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ ജിത്തിന്റെ വാഹനം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പോക്കെറ്റില്‍ ഉണ്ടായിരുന്ന ഐ ഫോണടക്കം സംഘം തട്ടിയെടുത്തു. പിന്നീട് അരുണിനെ സ്‌കൂട്ടറില്‍ കയറ്റി എടപ്പാള്‍ നടുവട്ടത്ത് ഉപേക്ഷിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിന്‍ കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത ഐ ഫോണും പൊലീസ് കണ്ടെടുത്തു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.കേസില്‍ ഇനിയും മൂന്നു പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്;  സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

Aswathi Kottiyoor

തണ്ണീർക്കൊമ്പൻ ഗുരുതരമായി പെല്ലറ്റ് ആക്രമണത്തിന് വിധേയമായെന്ന് കണ്ടെത്തൽ; കർണാടക വനംവകുപ്പിനുണ്ടായത് ഗുരുതര വീഴ്ച

Aswathi Kottiyoor

നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ

Aswathi Kottiyoor
WordPress Image Lightbox