24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സോഫിയയെയും സ്റ്റെല്ലയെയും പരിചയപ്പെടുത്തി മന്ത്രി; ‘കേരളത്തിലെത്തിയത് ഈ അഭിമാന പദ്ധതി പഠിക്കാന്‍’
Uncategorized

സോഫിയയെയും സ്റ്റെല്ലയെയും പരിചയപ്പെടുത്തി മന്ത്രി; ‘കേരളത്തിലെത്തിയത് ഈ അഭിമാന പദ്ധതി പഠിക്കാന്‍’

തിരുവനന്തപുരം: കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ സ്വീഡനില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. സ്റ്റോക്ക് ഹോമിലെ മേരി സെഡര്‍സ്‌കോള്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികളായ സോഫിയാ ബ്രോമാന്‍, സ്റ്റെല്ല നോര്‍ഡന്‍മാന്‍ എന്നിവരാണ് കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് എത്തിയത്. കുടുംബശ്രീ നടപ്പാക്കുന്ന ഉജ്ജീവനം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇവരെ പരിചയപ്പെട്ടതെന്നും കേരളത്തിലെ ഓരോ അയല്‍ക്കൂട്ടവും വികസിത രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് പോലും അദ്ഭുതകരമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കൂടുതല്‍ യുവജനങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കാനും സംരംഭകരാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കൂടുംബശ്രീയെന്ന കേരളത്തിന്റെ അഭിമാനത്തെ കൂടുതല്‍ മികവിലേക്ക് നയിക്കാ’മെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Related posts

ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ മജീദ് നിര്യാതനായി

Aswathi Kottiyoor

ബിവറേജിൽ നിന്ന് വിദേശ മദ്യം വാങ്ങിക്കൂട്ടും, മാസങ്ങളായി വിൽപ്പന തകൃതി; മാനന്തവാടിയിൽ രണ്ട് പേർ പിടിയിൽ

Aswathi Kottiyoor

ഇത് ഉപജീവനത്തിനായുള്ള പോരാട്ടം, മലമ്പുഴ ഉദ്യാനത്തിന് മുന്നിൽ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം, പൊലീസ് നടപടി

Aswathi Kottiyoor
WordPress Image Lightbox