27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെൺകുട്ടികളുടെ കാലുകൾ കഴുകി നമസ്കരിച്ചു; മുഖ്യമന്ത്രിയുടെ വീട്ടിൽ ‘കന്യാപൂജ’, പങ്കെടുത്ത് ബിജെപി നേതാക്കൾ
Uncategorized

പെൺകുട്ടികളുടെ കാലുകൾ കഴുകി നമസ്കരിച്ചു; മുഖ്യമന്ത്രിയുടെ വീട്ടിൽ ‘കന്യാപൂജ’, പങ്കെടുത്ത് ബിജെപി നേതാക്കൾ

ഭോപ്പാല്‍: നവമിയോടനുബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വീട്ടിൽ ‘കന്യാപൂജ’ നടന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൂജയിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുത്തു. ഭോപ്പാൽ നോർത്ത്, ഭോപ്പാൽ സെൻട്രൽ, ഭോപ്പാൽ സൗത്ത് വെസ്റ്റ്, നരേല, ഹുജൂർ, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർത്ഥികൾ 300 ലധികം പെൺകുട്ടികളെ ആരാധിച്ച പൂജയിൽ പങ്കെടുത്തു.
ശിവരാജ് ചൗഹാൻ പെൺകുട്ടികളുടെ മേൽ പൂക്കൾ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്കരിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി പെൺകുട്ടികൾക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നൽകുകയും ചെയ്തു. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെ വള‍ഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു.

Related posts

തീവെപ്പ്: സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്രം, RPF റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി.*

Aswathi Kottiyoor

അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചു, പക്ഷേ പൃഥ്വിരാജും കുഞ്ചാക്കോയും വിസമ്മതിച്ചു; മോഹൻലാൽ തുടർന്നുവെന്ന് ജഗദീഷ്

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം.

Aswathi Kottiyoor
WordPress Image Lightbox