24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” (2023-24) അപേക്ഷ ക്ഷണിച്ചു*
Uncategorized

*കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” (2023-24) അപേക്ഷ ക്ഷണിച്ചു*

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ്‌ സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികളിൽ പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന ”കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് (2023-24)” പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം, അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – എറണാകുളം മേഖലാ ആഫീസ് – 0484 – 2983130

Related posts

ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

Aswathi Kottiyoor

പരിയാരം കവർച്ച: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമമെന്ന് പരാതി; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox