24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തിരുവല്ലയിൽ കാറും ടോറസും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
Kerala

തിരുവല്ലയിൽ കാറും ടോറസും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

അമ്മയോടൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ച് കാർ തല കീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ്- കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (2) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെ മരിച്ചത്.

ടി കെ റോഡിലെ തിരുവല്ല കറ്റോട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കവിത ഓടിച്ചിരുന്ന തിരുവല്ല ഭാഗത്ത് നിന്നും വന്ന കാർ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. കവിതയുടെ ഇരവിപേരൂരിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ കവിതയെയും മാതാവ് ജെസ്സിയെയും ജോഷ്വയെയും ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജോഷ്വാ മരണപ്പെടുകയായിരുന്നു. അമ്മ കവിത നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജെസ്സി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ല.

Related posts

പ്ലസ്‌ വൺ : ഇതുവരെ പ്രവേശനം നേടിയവർ 3,61,137 ; ഒഴിഞ്ഞുകിടക്കുന്ന സീറ്റ്‌ 64,290

Aswathi Kottiyoor

തൊട്ടാൽ ചൊറിയുന്ന കൃഷിയിൽ നൂറുമേനി വിജയംകൊയ്ത് സതീശൻ

Aswathi Kottiyoor

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor
WordPress Image Lightbox