25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന അക്രമണം.. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി  എല്‍ഡിഎഫ് പ്രതിനിധിസംഘം കൂടിക്കാഴ്ച്ച നടത്തി.*
Uncategorized

*ഉളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന അക്രമണം.. അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയുമായി  എല്‍ഡിഎഫ് പ്രതിനിധിസംഘം കൂടിക്കാഴ്ച്ച നടത്തി.*

ഉളിക്കൽ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം തടയാനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ .കെ ശശീന്ദ്രനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എൽഡിഎഫ് പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു വനംവകുപ്പ് നിലവിൽ അനുവതിച്ച തുക ഉപയോഗപ്പെടുത്തി അടിയന്തരമായി ടെണ്ടർ നടപടികൾ പൂർത്തീകരിക്കണമെന്നും ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുമെന്നും നിലവിലുള്ള ഫെൻസിങ്ങിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് വിതമായ 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 10 ലക്ഷവും ഉള്ളിക്കൽ ഗ്രാമപഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയുള്ള ഹാക്കിംഗ് പ്രവർത്തി നടത്തുമെന്നും ബാക്കിവരുന്ന പ്രദേശത്തിന് ആവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കാൻ വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും തുടർന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് ഉറപ്പു നൽകി. മന്ത്രിയുടെ സന്നിധ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികൾ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗവും നവംബർ ആദ്യവാരം കളക്ടർ വിളിച്ചുചേർക്കുമെന്നും കൃഷിവകുപ്പിന്റെ സഹായത്തോടെ അടിയന്തരമായി വന്യമൃഗ ആക്രമണ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Related posts

പഠിക്കുന്നത് പാഴ്ച്ചിലവ്, അച്ഛനും അമ്മയും ചേർന്ന് 16 -കാരിയെ പണിക്ക് വിട്ടു, ഒടുവിൽ മോചനം

Aswathi Kottiyoor

പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് പുലർച്ചെ

Aswathi Kottiyoor

പൊതുഭരണ വകുപ്പിന്റെ പിടിമുറുക്കൽ: ആശങ്കയുണ്ട്, തൽക്കാലം സിപിഐ വിവാദമാക്കില്ല

Aswathi Kottiyoor
WordPress Image Lightbox