35.3 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; സര്‍ജനെതിരെ കേസെടുത്ത് പൊലീസ്
Uncategorized

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; സര്‍ജനെതിരെ കേസെടുത്ത് പൊലീസ്

സെപ്റ്റംബർ 13നാണ് ​ഗിരീഷ് ഹെർണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നൽകിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഡിഎംഒക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസെത്തി മൊഴിയെടുത്തു, എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഐപിസി 338 സെക്ഷന്ർ പ്രകാരം മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. നാളെ ഇവിടെയെത്തുന്ന ആരോഗ്യമന്ത്രിയെ ഡിഎംഒ വിവരങ്ങള്‍ ധരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Related posts

ബില്ലുകള്‍ വൈകിപ്പിച്ചതില്‍ ന്യായീകരണമില്ല; ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം;വിമര്‍ശിച്ച് സുപ്രിംകോടതി

Aswathi Kottiyoor

ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.

Aswathi Kottiyoor

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox