27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പുൽപ്പള്ളിയിൽ യുവാവ് തല്ക്കടിയേറ്റ് മരിച്ച സംഭവം; പിതാവ് കസ്റ്റഡിയിൽ
Uncategorized

പുൽപ്പള്ളിയിൽ യുവാവ് തല്ക്കടിയേറ്റ് മരിച്ച സംഭവം; പിതാവ് കസ്റ്റഡിയിൽ

പുൽപ്പള്ളി; യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റ ഡിയിൽ. പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വിട്ടിൽ അമൽദാസ് (22) കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ (55) പൊലീസ് കസ്റ്റഡിയിലെടുത്ത ത്. അമൽദാസിന്റെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ശിവദാസനായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വ ത്തിൽ പുൽപ്പള്ളി എസ് ഐ മനോജും സംഘവും തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് പുൽപ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാൾ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related posts

സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ’

Aswathi Kottiyoor

ലഹരി മാഫിയക്കെതിരെ ഒറ്റകെട്ടായി അണിചേരണം; സിപിഐഎം

Aswathi Kottiyoor

ചോദ്യം ചെയ്യലിനെത്താൻ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി എസ്ഐടി; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

Aswathi Kottiyoor
WordPress Image Lightbox