24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷം, അന്തിമവിജയം സത്യത്തിനെന്ന് ഉറപ്പുണ്ടായിരുന്നു’
Uncategorized

‘കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷം, അന്തിമവിജയം സത്യത്തിനെന്ന് ഉറപ്പുണ്ടായിരുന്നു’

മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ‌കളവാണെന്ന പൊലീസ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, പരാതിക്കാരനെതിരെ കേസ് നൽകുമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. കത്വ ഫണ്ട് തട്ടിപ്പ് കേസ് ആരോപണം കളവാണെന്ന് പൊലീസ് കുന്നമം​ഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. രാഷ്ട്രീയ വൈരാ​ഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകി എന്നാണ് പൊലീസ് റിപ്പോർട്ട്. കേസിന് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നുവെന്നും മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും പികെ ഫിറോസ് ആരോപിച്ചു. കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്,സി കെ സുബൈർ എന്നിവർക്കെതിരെ ഉയർന്ന ആരോപണം.

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. ഞങ്ങൾക്കുറപ്പായിരുന്നു ഈ കേസ് വിജയിക്കുമെന്ന്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരുകാര്യം മറന്നു പോകാൻ പാടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ എഫ്ഐആറിന്റെ കോപ്പിയാണ് ഞാൻ താനൂരിൽ മത്സരിച്ച സമയത്ത് വ്യാപകമായി പ്രചരിപ്പിച്ചത്. ഓരോ വീട്ടിലും ഈ എഫ്ഐആറിന്റെ കോപ്പി കൊണ്ടുപോയി കൊടുത്ത് കത്വാ ഫണ്ട് തിരിമറി നടത്തിയ പ്രതിയാണിതെന്ന രീതിയിലുള്ള വ്യാപകമായി പ്രചരണമാണ് ഇന്നത്തെ മന്ത്രി വി അബ്ദുറഹിമാനും ഇടതുപക്ഷ നേതാക്കളും സിപിഎം പ്രവർത്തകരും നടത്തിയത്. പികെ ഫിറോസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Related posts

ഈ വരവ് ചുമ്മാതാകില്ല; 5ജി ഉടനെന്ന് ബിഎസ്എൻഎൽ, ജിയോയ്ക്കും മറ്റും പണിയാകുമോ?

Aswathi Kottiyoor

ദൃക്സാക്ഷിയില്ല, മൺകൂന വഴിത്തിരിവായി, 65കാരിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ 47കാരന് 37 വര്‍ഷം തടവും പിഴയും

Aswathi Kottiyoor

ലോക് സഭാ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Aswathi Kottiyoor
WordPress Image Lightbox