27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജയ്പൂരിലെ കമ്പനിയിൽ ജോലി, ഉടൻ നിയമനം, ഒടുവിൽ ‘പാർക്കി’ലിരുന്ന് മടുത്തു; യുവാക്കളെ പറ്റിച്ച് തട്ടിയത് 7 ലക്ഷം !
Uncategorized

ജയ്പൂരിലെ കമ്പനിയിൽ ജോലി, ഉടൻ നിയമനം, ഒടുവിൽ ‘പാർക്കി’ലിരുന്ന് മടുത്തു; യുവാക്കളെ പറ്റിച്ച് തട്ടിയത് 7 ലക്ഷം !

ജോലിയും വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശിയായ യുവാവ് അറസ്റ്റിലായി. ചേർത്തല തെക്ക് പഞ്ചായത്തിലെ അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽഫിൻ എന്ന ആൽബർട്ട് എം രാജു (20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അർത്തുങ്കൽ സ്വദേശികളായ നാലു യുവാക്കളിൽ നിന്നും 7 ലക്ഷത്തിലധികം രൂപ വാങ്ങി പണം തട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ ആൽഫിനെന്ന് പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൌണ്ട് മുഖേനയാണ് പ്രതികള്‍ യുവാക്കളിൽ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പ്പൂരിൽ കൊണ്ടുപോയി. യുവാക്കളെ ഒരു ഹോട്ടലിൽ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളിൽ ജവഹർ പാർക്കിൽ കൊണ്ടുപോയി ഇരുത്തും. ഒടുവിൽ പ്രതികൾ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെയാണ് യുവാക്കൾക്ക് ചതി മനസിലായത്. ഇതോടെ നൽകിയ പണം തിരികെ ചോദിച്ചെങ്കിലും പ്രതികൾ കൈ കഴുകി. തുടർന്നാണ് പറ്റിക്കപ്പെട്ട യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Related posts

മസാല ബോണ്ട് കേസ്; തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

Aswathi Kottiyoor

പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ചുമതലകൾ രാജിവെച്ച് മുൻ കെപിസിസി ട്രഷറർ കെകെ മുഹമ്മദ്

Aswathi Kottiyoor
WordPress Image Lightbox