23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോഴിക്കോട് കൊടുവള്ളിയിൽ വാഹനാപകടം; ഒരു മരണം
Uncategorized

കോഴിക്കോട് കൊടുവള്ളിയിൽ വാഹനാപകടം; ഒരു മരണം

കോഴിക്കോട് കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു.

വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

വാവാട് സ്വദേശികൾ തന്നെയാണ് അപകടത്തിൽപ്പെട്ടത്. സുഹറാബി, ഫിദ, മറിയ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മറിയയാണ് മരിച്ചത്.

Related posts

സിപിഎം നേതാവിന്റെ കൊലപാതകം; പി വി സത്യനാഥന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്

Aswathi Kottiyoor

‘മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം

Aswathi Kottiyoor

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

Aswathi Kottiyoor
WordPress Image Lightbox