• Home
  • Uncategorized
  • പകൽ സമയത്ത് ഒരു ജോലിക്കും പോവില്ല, രാത്രി ബിഗ് ഷോപ്പറുമായി ഇറങ്ങുന്നതിന്റെ കാരണം ഒടുവിൽ കണ്ടെത്തി
Uncategorized

പകൽ സമയത്ത് ഒരു ജോലിക്കും പോവില്ല, രാത്രി ബിഗ് ഷോപ്പറുമായി ഇറങ്ങുന്നതിന്റെ കാരണം ഒടുവിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട്‌ ചാലിശ്ശേരിയിൽ അടയ്ക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണാക്കനിട്ട അടയ്ക്കകൾ ഇരുട്ടി വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.ഒടുവിൽ അതെത്തിയത് അസമില്‍ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിലാണ്. പൊതുവേ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ കയറിയിറങ്ങി ഉണക്കാനിട്ട അടക്കകൾ മുഴുവൻ കവർന്നെടുക്കും.

പ്രതിയുടെ പെരുമ്പിലാവിലെ താമസ സ്ഥലത്ത് നിന്നും രണ്ട് ബിഗ് ഷോപ്പറുകളിൽ സൂക്ഷിച്ച അടയ്ക്കകൾ പൊലീസ് കണ്ടെടുത്തു. കോടതിയിലെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ് ചെയ്തു

Aswathi Kottiyoor

‘എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്’; ചെന്നിത്തലയുടെ വൈകാരിക കുറിപ്പ്

Aswathi Kottiyoor

കൊളക്കാട് താനിക്കുന്നിൽ ആൾട്ടോ കാറും ഓമ് നി വാനും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox