30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ‘എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്’; ചെന്നിത്തലയുടെ വൈകാരിക കുറിപ്പ്
Uncategorized

‘എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്’; ചെന്നിത്തലയുടെ വൈകാരിക കുറിപ്പ്


തിരുവനന്തപുരം: ഡ്രൈവർ ശിവദാസന്റെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. തന്റെ കൂടെ 30 വർഷം ജോലി ചെയ്ത ശിവദാസൻ ഡ്രൈവർ മാത്രമായിരുന്നില്ല, തന്റെ കുടുംബാം​ഗം തന്നെയായിരുന്നുവെന്ന് ചെന്നിത്തല സോഷ്യൽമീഡിയയിൽ കുറിച്ചു.

രമേശ് ചെന്നിത്തല പങ്കുവെച്ച കുറിപ്പ്

ശിവദാസന്‍ പോയി..
എത്രയെത്ര യാത്രകളില്‍ ഊണും ഉറക്കവുമില്ലാതെ ഒപ്പമുണ്ടായിരുന്ന സാരഥിയായിരുന്നു…
കേരളത്തിന്റെ ഓരോ വഴികളും സുപരിചിതമായിരുന്നു ശിവദാസന്. കൃത്യമായ വേഗതയില്‍ കൃത്യസമയം പാലിച്ചുള്ള യാത്രകള്‍..
മുപ്പതാണ്ടുകള്‍ ഒപ്പമുണ്ടായിരുന്നു.
ഡ്രൈവറായിരുന്നില്ല, കുടുംബാംഗം തന്നെയായിരുന്നു.
എന്റെ മക്കള്‍ പിച്ച വെച്ചു വളര്‍ന്നത് ശിവദാസന്റെയും കൂടി കൈപിടിച്ചാണ്.
കഴിഞ്ഞയാഴ്ചയും ശിവദാസന്റെ വീട്ടില്‍ പോയി. അസുഖവിവരങ്ങള്‍ അന്വേഷിച്ചു. കുറച്ചു നേരം സംസാരിച്ചു.
ഇത്ര വേഗം വിട പറയേണ്ടി വരുമെന്നു കരുതിയില്ല.
പ്രണാമം ശിവദാസന്‍!

Related posts

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം

Aswathi Kottiyoor

സർക്കാരിനെ പുകഴ്ത്തിയാൽ മാസം എട്ട് ലക്ഷം; പുതിയ സോഷ്യൽ മീഡിയ നയവുമായി യുപി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox