23.2 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു.
Iritty

ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു.

ഇരിട്ടി : മഹാത്മാഗാന്ധി ജൻമദിന വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ഇ ഡി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ ( ഖാദി & കര കൗശല പ്രദർശനം) സംഘടിപ്പിച്ചു. എക്സ്പോ കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആർ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഉദ്‌ഘാടനം കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി നിർവഹിച്ചു. മൂന്ന് ദിവസത്തെ എക്സ്പോ ഇന്ന് അവസാനിക്കും. കൊമേഴ്സ് വിഭാഗം മേധാവി ജയസാഗർ അടിയേരി അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റജി പയ്ക്കാട്ട്, പയ്യന്നൂർ ഖാദി കേന്ദ്രം സൂപ്പർവൈസർ എ. ഗോപാലൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ സി. ഗീത, പി.സി. സുമ, ഡോ. സി.കെ. മഞ്ജു എന്നിവർ പ്രസംഗിച്ചു.

Related posts

ഇരിട്ടി താലൂക്ക് ആസ്പത്രി കനിവ് ഡയാലിസീസ് സെന്ററിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തന സജ്ജമായി

Aswathi Kottiyoor

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

Aswathi Kottiyoor

കർഷക ദിനാചരണം – കർഷകമോർച്ച ഡോ .കെ.വി. ദേവദാസിനെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox