25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വൈജ്ഞാനിക തൊഴിൽ: പട്ടികജാതി പട്ടികവർഗ വകുപ്പും നോളെജ് ഇക്കോണമി മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു
Kerala

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വൈജ്ഞാനിക തൊഴിൽ: പട്ടികജാതി പട്ടികവർഗ വകുപ്പും നോളെജ് ഇക്കോണമി മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു

കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി പട്ടികജാതി -പട്ടിക വർഗ്ഗ വികസന വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ഉന്നതിയുടെ ധാരണാ പത്രം ഒപ്പ് വെച്ചു.

പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമവും ദേവസ്വവും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഉന്നതി കേരള സി.ഇ.ഒ യുമായ എൻ പ്രശാന്തും കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകലയും തമ്മിൽ ധാരണാപത്രം കൈമാറി.

വിവിധ ഘട്ടങ്ങളായി വൈജ്ഞാനിക തൊഴിലിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവർക്കായി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. നോളെജ് ഇക്കോണമി മിഷൻ സെപ്റ്റംബർ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ പട്ടികജാതി വിഭാഗത്തിൽ നിന്നും രണ്ട് ലക്ഷം പുതിയ രജിസ്‌ട്രേഷനുകളും 10000 വൈജ്ഞാനിക തൊഴിൽ അവസരങ്ങളും ലക്ഷ്യമിടുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും 20000 രജിസ്ട്രേഷനും 1000 തൊഴിൽഅവസരങ്ങളും ലക്ഷ്യംവയ്ക്കുന്നു. നിലവിൽ DWMS പ്ലാറ്റ്‌ഫോമിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും 86397 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും 7759 പേരും തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന്റെ വികാസത്തിനായി രുപീകരിച്ച ‘ഉന്നതി’ (കേരള എംപവർമെൻറ് സൊസൈറ്റി)യുമായി സഹകരിച്ച് പദ്ധതി പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ മുഴുവൻ അഭ്യസ്ത വിദ്യർക്കും നൈപുണ്യപരിശീലനം ഉറപ്പാക്കിക്കൊണ്ട് തൊഴിൽ ലഭ്യമാക്കുന്ന രീതിയിൽ വിപുലീകരിച്ചുകൊണ്ട് സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.വിജ്ഞാന സമ്പദ്ഘടനാ നിർമാണത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന തലത്തിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ മന്ത്രിയുടെ മേൽനോട്ടത്തിൽ ഒരു ഉന്നതസമിതി രൂപീകരിക്കും. പദ്ധതിയുടെ ഭാഗമായി നോളെജ് ഇക്കോണമി മിഷൻ നൽകുന്ന വ്യക്തിത്വ വികസന പരിശീലനം, ഇംഗ്‌ളീഷ് ഭാഷാ പരിശീലനം, നൈപുണ്യ പരിശീലനം എന്നിവയിൽ തൊഴിലന്വേഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. ഊരുകളിൽ സന്ദർശനം നടത്തുകയും ആവശ്യമായ പിന്തുണകൾ ഉറപ്പാക്കുകയും സ്പെഷ്യൽ തൊഴിൽ മേളകൾ, കമ്മ്യൂണിറ്റിയുടെ അഭിരുചി അനുസരിച്ചുള്ള തൊഴിൽ മേളകൾ എന്നിവ നടത്തുകയും ചെയ്യും.

Related posts

വിഷു വിപണിയിൽ സജീവമായി പാലക്കാടന്‍ മണ്‍പാത്രങ്ങൾ

Aswathi Kottiyoor

കണ്ണൂർ നഗരത്തിൽ ഇനി രാത്രി സുരക്ഷിതമായി ഓട്ടോയിൽ കയറാം

Aswathi Kottiyoor

ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox