• Home
  • Uncategorized
  • ലെബനിൽ പ്രത്യാക്രമണവുമായി ഇസ്രയേൽ; മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ, ദേശീയ അടിയന്തരാവസ്ഥ
Uncategorized

ലെബനിൽ പ്രത്യാക്രമണവുമായി ഇസ്രയേൽ; മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ, ദേശീയ അടിയന്തരാവസ്ഥ

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി.

അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിര്‍ക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത്. ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം.

Related posts

പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയം: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; ചുമത്തിയത് ​ഗുരുതര വകുപ്പുകൾ; 3 പ്രതികളും 14 ദിവസം റിമാൻഡിൽ

Aswathi Kottiyoor

കാമുകിയെ കൊന്ന ശേഷം മൃതദേഹത്തിനരികെ അന്ന് രാത്രി കിടന്നു; വിതുരയിലെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox