24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്‌ക്രീനിങ് ക്യാംപ് 11 ന്
Iritty

മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്‌ക്രീനിങ് ക്യാംപ് 11 ന്

ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെയും മംഗലാപുരം യേനേപ്പോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്‌ക്രീനിങ് ക്യാംപ് 11 ന് 9 മുതല്‍ 1 വരെ കീഴൂര്‍ കല്‍പ്പന ടാക്കീസിന് സമീപം ഡോ. ശിവരാമകൃഷ്ണന്റെ ക്ലിനിക്കില്‍ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് എം.വി.അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.
യേനപ്പോയ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജാസിം ഉസ്മാന്റെ നേതൃത്വത്തിലുള്ള ടീം ആണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്. ക്ലിനിക്കല്‍ പരിശോധന ഉള്‍പ്പെടെ സൗജന്യമായിരിക്കും. മുട്ടുവേദന, നീര്‍ക്കെട്ട്, മുട്ടുമടക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ ബുദ്ധിമുട്ട്, പടി കയറാനും നിലത്ത് ഇരിക്കാനും ബുദ്ധിമുട്ടുള്ളവര്‍, വേദനമൂലം ഉറക്കക്കുറവ് ഉള്ളവര്‍, തീവ്രമായ ഇടുപ്പ് വേദന ഉള്ളവര്‍, വേദന കാരണം കുറച്ചുനേരം പോലും നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് നേരിടുന്നവര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം.
ശക്തി പവര്‍ ടൂള്‍സ് പുതിയ ബസ് സ്റ്റാന്റ് ഇരിട്ടി (ഫോണ്‍: 9400100767), ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി തന്തോട് (9446806556), ന്യൂ ലക്കി സെന്റര്‍ ഇരിട്ടി (9400693858), ഹോട്ടല്‍ അന്നപൂര്‍ണ്ണ ഇരിട്ടി (9447007711), വിശ്വശ്രീ കലാക്ഷേത്ര ഇരിട്ടി (9847418095) എന്നിവിടങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.വി. അഗസ്റ്റിന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, അഡ്വ. പി.കെ. ആന്റണി, ജോയ് പടിയൂര്‍, ജോസ് താമരശ്ശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

കൂ​ട്ടു​പു​ഴ, പേ​ര​ട്ട ടൗ​ണു​ക​ള​ട​ക്കം ബ​ഫ​ർ​സോ​ൺ ഭീ​ഷ​ണി​യി​ൽ

Aswathi Kottiyoor

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox