27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘കല്ലൂത്താങ്കടവ് ഫ്‌ളാറ്റിലെ ദുരവസ്ഥ’: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ‘നഗരസഭാ സെക്രട്ടറി മറുപടി നൽകണം’
Uncategorized

‘കല്ലൂത്താങ്കടവ് ഫ്‌ളാറ്റിലെ ദുരവസ്ഥ’: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ‘നഗരസഭാ സെക്രട്ടറി മറുപടി നൽകണം’

കോഴിക്കോട്: 2019ല്‍ കല്ലൂത്താംകടവ് കോളനി നിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.

‘ഫ്‌ളാറ്റിന്റെ ഏഴാം നിലയിലെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന പളനിവേലിന്റെ കൊച്ചുമകന്റെ പിറന്നാള്‍ ദിവസം കുഞ്ഞ് കിടന്ന തൊട്ടിലിന് സമീപം മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നു വീണു. കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏഴാം നിലയിലെ ഇരുപതോളം ഫ്‌ളാറ്റുകളുടെ സ്ഥിതി ഇതാണ്.’ മഴക്കാലത്ത് വെള്ളം ചോര്‍ന്നൊലിക്കുന്നതും പതിവാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്

Related posts

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

Aswathi Kottiyoor

ഡാനിഷ് അലി എംപിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Aswathi Kottiyoor

2 തവണ വധശിക്ഷയ്ക്ക് വിധിച്ചു,11വർഷം ജയിലിലും; 9കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox