21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
Uncategorized

തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

തലശേരി : തലശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ആക്ടീവ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലെ പ്രതിയെ തലശേരി ടൗണ്‍ പൊലിസ് വടകര സബ്ജയിലില്‍ നിന്നും അറസ്റ്റു ചെയ്തു. വയനാട് ബത്തേരി സ്വദേശിയായ മുഹമ്മദ് ഷമീറിനെയാണ് തലശേരി എസ്. ഐ രൂപേഷും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞമെയ് 29-ന് രാത്രിയാണ് തലശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതിയെതിരിച്ചറിഞ്ഞത്. ഇതിനു ശേഷം മറ്റൊരു മോഷണ കേസില്‍ ഷമീര്‍ വടകര പൊലിസിന്റെ പിടിയിലായിരുന്നു.

ഈ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ മോഷണത്തെ കുറിച്ചുളള കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസ് മലപ്പുറം കൊണ്ടോട്ടിയില്‍ ഇയാള്‍ വിറ്റ ആക്ടീവ സ്‌കൂട്ടര്‍ കണ്ടെടുത്തു തലശേരി ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചു

Related posts

ഖജനാവിലേക്ക് പണം വേണം, ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും,

Aswathi Kottiyoor

പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ കുടുംബം

Aswathi Kottiyoor

ജയിക്കുമായിരുന്ന സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റ്: കെ മുരളീധരന്‍

Aswathi Kottiyoor
WordPress Image Lightbox