24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മിന്നല്‍പ്രളയം : സിക്കിമില്‍ മരണം 40 ആയി , മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു
Kerala

മിന്നല്‍പ്രളയം : സിക്കിമില്‍ മരണം 40 ആയി , മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

മിന്നല്‍പ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്. വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ഉപയോ​ഗിച്ച് എല്ലാവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് അറിയിച്ചു. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പ്രളയജലം ഇറങ്ങിയാലുടന്‍ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സമ​ഗ്രമായ വിലയിരുത്തല്‍ നടത്തുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. അതേസമയം, ചുങ്താങ് ഡാമിന്റെ തകര്‍ച്ചയ്ക്ക് കാരണം മുന്‍ സര്‍ക്കാരുകളുടെ നിലവാരം കുറഞ്ഞ നിര്‍മാണമാണെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ് ആരോപിച്ചു. 11 പാലവും 277 വീടും നിരവധി കുടിവെള്ള പൈപ്പ്-ലൈനുകളും പ്രളയത്തില്‍ തകര്‍ന്നു. ബം​ഗാളിലെ ​ഗജോല്‍ഡോബ, മൈന​ഗുരി, കോട്-വാലി പ്രദേശങ്ങളില്‍ നിന്നാണ് ഒലിച്ചുപോയ മൃതദേഹങ്ങളില്‍ ഭൂരിഭാ​ഗവും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Related posts

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

Aswathi Kottiyoor

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox