• Home
  • Kerala
  • മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി
Kerala

മഞ്ഞ, പിങ്ക് കാർഡുകൾക്ക് 15ന് മുമ്പ്, ബാക്കിയുള്ളവർക്ക് അത് കഴിഞ്ഞ്; സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കി

സംസ്ഥാനത്തെ റേഷൻ വിതരണം ഇനി ഒരു മാസത്തിൽ രണ്ട് ഘട്ടങ്ങളിലായി നടത്തും. മുൻഗണന വിഭാഗം അതായത് മഞ്ഞ, പിങ്ക് നിറത്തിലുള്ള കാർഡ് ഉടമകൾക്ക് മാസത്തിന്റെ 15-ാം തീയതി വരെയുള്ള ദിവസങ്ങളിൽ റേഷൻ നൽകും. ബാക്കിയുള്ള കാർഡ് ഉടമകൾക്ക് (നീല, വെള്ള) 15-ാം തീയതിക്ക് ശേഷം റേഷൻ നൽകുന്നതാണ്. ഇ-പേസ് മെഷിൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് പുതിയ വിതരണരീതി പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മാസവസാനങ്ങളിൽ തിരക്കും ഇതിലൂടെ ഒഴിവാക്കാനും കൂടിയാണ് ഈ നടപടി.

നിലവിൽ ഏത് കാർഡുടമകൾക്ക് യാതൊരു നിയന്ത്രണമില്ലാതെ മാസത്തിൽ ഏത് ദിവസവും റേഷൻ വാങ്ങാൻ സാധിക്കുമായിരുന്നു. അതേസമയം പരിഷ്കരിച്ച വിതരണ രീതി കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണ്. മുൻഗണന വിഭാഗക്കാർ മാസാദ്യം (15-ാം തീയതിക്ക് മുമ്പ്) റേഷൻ വാങ്ങാൻ സാധിച്ചില്ലെങ്കിൽ 15ന് ശേഷമെത്തിയാൽ റേഷൻ നൽകുമോ എന്നതിൽ വ്യക്തമല്ല. ഇങ്ങനെ സംഭവിച്ചാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമം ലംഘിക്കുന്നതിന് തുല്യമാകും.

ഇവയ്ക്ക് പുറമെ എൻപിഐ കാർഡുമകൾക്ക് (അഗതി, അനാഥ, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള കാർഡ്) എന്നു വന്ന് റേഷൻ വാങ്ങാമെന്ന് പുതുക്കിയ വിതരണരീതിയിൽ പറയുന്നില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷ്ണറുടെ ശുപാർശ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ റേഷൻ രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യാൻ ഉത്തരവിറക്കിയത്.

നേരത്തെ ഇ-പോസ് മെഷിന്റെ തകരാറിനെ തുടർന്ന് ഏഴ് ജില്ലകളിലായി തിരിച്ച് റേഷൻ വിതരണം സർക്കാർ നടത്തിയിരുന്നു. ഏഴ് ജില്ലകളിൽ രാവിലെയും ബാക്കിയുള്ള ജില്ലകൾക്ക് വൈകിട്ടും എന്ന രീതിയിലായിരുന്നു റേഷൻ വിതരണം നടത്തിയത്. എന്നാൽ ഈ വിതരണരീതി പരാജയമായതോടെ സർക്കാർ പിന്നീട് പിൻവലിക്കുകയും ചെയ്തു.

Related posts

ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor

ആര്യ രാജേന്ദ്രന്‍ – സച്ചിന്‍ ദേവ് വിവാഹ നിശ്ചയം നടന്നു; ചടങ്ങുകള്‍ എകെജി സെന്ററില്‍.

Aswathi Kottiyoor

അമിത വിമാന നിരക്ക്‌ നിയന്ത്രിക്കണം ; പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

Aswathi Kottiyoor
WordPress Image Lightbox