23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വന്യജീവി വാരാഘോഷം വള്ള്യാട് നഗര വനം ശുചീകരിച്ചു
Iritty

വന്യജീവി വാരാഘോഷം വള്ള്യാട് നഗര വനം ശുചീകരിച്ചു

ഇരിട്ടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് കണ്ണൂർ സാമൂഹിക വനവൽക്കരണ വിഭാഗം , ഇരിട്ടി എംജി കോളേജ് എൻഎസ്എസ് യൂണിറ്റ്, ഭൂമിത്ര സേന എന്നിവയുടെ നേതൃത്വത്തിൽ വള്ളിയാട് നഗരവനം ശുചീകരിച്ചു. ആറളം വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശൻ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ . ജിജിൽ, സോഷ്യൽ ഫോറസ്ട്രി ഓഫീസർമാരായ എം. ഉണ്ണികൃഷ്ണൻ , ഇ .കെ .സുധീഷ് , വിനു കായലോടന്‍, പി. പ്രസന്ന, ഇരിട്ടി എംജി കോളേജ് എൻഎസ്എസ് കോഡിനേറ്റർ പ്രിയങ്ക, എൻഎസ്എസ്, ഭൂമിത്രസേന അംഗങ്ങൾ , ആറളം വൈൽഡ് ലൈഫ് കൊട്ടിയൂർ റേഞ്ച് സാമൂഹിക വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ശുചികരണത്തിൽ പങ്കെടുത്തു. എല്ലാവരും ശുചിത്വ പ്രതിജ്ഞ എടുത്തുകൊണ്ടായിരുന്നു ശുചീകരണത്തിന് തുടക്കം കുറിച്ചത്. നഗരവനം പങ്കിടുന്ന പഴശ്ശി ജലാശയത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ മുഴുവൻ ഇവർ നീക്കം ചെയ്തു.

Related posts

ഗ്രീന്‍ലീഫ് ഇന്റര്‍കോളജിയറ്റ് ചാന്ദ്രദിന ക്വിസ് 21 ന്

Aswathi Kottiyoor

28 കുപ്പി മദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍……….

Aswathi Kottiyoor

യൂണിവേഴ്‌സിറ്റി സോഫ്റ്റ്ബോൾ : ഇരിട്ടി എം ജി കോളേജ് ചാമ്പ്യന്മാർ

Aswathi Kottiyoor
WordPress Image Lightbox