24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഡല്‍ഹി മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ഇ.ഡി
Uncategorized

ഡല്‍ഹി മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ഇ.ഡി

ന്യൂഡല്‍ഹി∙ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവ് സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ഇ.ഡി. നടപടി. രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപിയുടെ പ്രധാന നേതാവ് അറസ്റ്റിലാകുന്നത്.

അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് എഎപി പ്രതികരിച്ചു. സഞ്ജയ് സിങ്ങിന്റെ വസതിക്കുമുന്നിൽ എഎപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.

Related posts

ദുബൈയിലെ ​ഗ്യാസ് സിലിണ്ടർ അപകടം; ചികിത്സയിലിരുന്ന നാലാമത്തെ മലയാളിയും മരിച്ചു

Aswathi Kottiyoor

മൂന്നാറിൽ റോഡിൽ നിലയുറപ്പിച്ച് പടയപ്പ, കാറുകളിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് യാത്രക്കാർ

Aswathi Kottiyoor

‘തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചു’; കേരള മോഡൽ I.T.I ആരംഭിക്കുന്ന കാര്യം പരിഗണിക്കും: വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox