24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന് വിദ്യാർത്ഥികളുടെ കൈതാങ്ങ്
Iritty

താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന് വിദ്യാർത്ഥികളുടെ കൈതാങ്ങ്

ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന് വിദ്യാർത്ഥികളുടെ കൈത്താങ്ങ്. നിർദ്ധനരായ വ്യക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിലേക്ക് കീഴൂർ വാഴുന്നവേഴ്‌സ് യു പി സ്‌കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക സ്‌കൂൾ പ്രധാന അധ്യാപകൻ എൻ. ശ്രീനിവാസൻ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയ്ക്ക് കൈമാറി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ , കനിവ് കിഡ്‌നി വെൽഫെയർ സൊെസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ , സ്‌കൂൾ അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകർ ചേർന്ന് സ്വരൂപിക്കുന്ന തുക രണ്ടാം ഘട്ടത്തിൽ കൈമാറുമെന്ന് സ്‌കൂൾ അതികൃതർ അറിയിച്ചു.

Related posts

വീട്ടിൽ സൂക്ഷിച്ച വാഷുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി ടൗണിൽ ട്രാഫിക് പരിഷ്കരണത്തിന് മുന്നോടിയായി ബോർഡുകൾ സ്ഥാപിച്ചു ………..

Aswathi Kottiyoor

കോൺഗ്രസ് നിൽപ്പ് സമരം നടത്തി.

WordPress Image Lightbox