24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 15 വയസുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും; നോട്ടീസ് വേണ്ടെന്ന് അധികൃതർ
Uncategorized

15 വയസുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും; നോട്ടീസ് വേണ്ടെന്ന് അധികൃതർ

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും. നിയമവിരുദ്ധമായി നിര്‍മിച്ചതാണ് ഇയാളുടെ വീടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി രക്തമൊലിപ്പിച്ചുകൊണ്ട് വീടുകള്‍ തോറും കയറിയിറങ്ങി സഹായം തേടുന്ന സിസിടിവി ദൃശ്യങ്ങള്‍ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.സംഭവത്തില്‍ ഭരത് സോണി എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ കുടുംബം സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിതുയര്‍ത്തിയ വീട്ടിലാണ് കഴിയുന്നതെന്ന് കണ്ടെത്തിയതായി ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ അതില്‍ പണിതുയര്‍ത്തിയ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിങ് പറ‌ഞ്ഞു. മദ്ധ്യപ്രദേശ് പൊലീസിന്റെ സഹകരത്തോടെ നാളെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എഴുനൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധനിച്ച ശേഷമാണ് പ്രതി ഭരത് സോണിയെ അറസ്റ്റ് ചെയ്തത്. 35ഓളം പൊലീസുകാരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നാല് ദിവസത്തോളം ഉറക്കം പോലും ഉപേക്ഷിച്ച് എല്ലാവരും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നുവെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26നാണ് പെണ്‍കുട്ടി ചോരയൊലിപ്പിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിന്റെയും വീടുകള്‍ തോറും കയറി സഹായം തേടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.

Related posts

അച്ഛന്‍ ക്ലാപ്പ് അടിച്ചു; രാം ചരണിന്‍റെ ‘ആര്‍സി 16’ തുടങ്ങി, ജാന്‍വി നായിക

Aswathi Kottiyoor

കുഴഞ്ഞുവീണ യാത്രക്കാരനുമായി ‘നീനു സ്റ്റാർ’ നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം

Aswathi Kottiyoor

‘മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണം; ഒരു കല്യാണ ഫോട്ടോയിൽ എന്നെയും മാറ്റിനിർത്തപ്പെട്ടു’: നടൻ സുബീഷ് സുധി

Aswathi Kottiyoor
WordPress Image Lightbox