27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • കുഴഞ്ഞുവീണ യാത്രക്കാരനുമായി ‘നീനു സ്റ്റാർ’ നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം
Uncategorized

കുഴഞ്ഞുവീണ യാത്രക്കാരനുമായി ‘നീനു സ്റ്റാർ’ നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം


പാലക്കാട്: യാത്രക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ട് ബസ് ജീവനക്കാർ. വളാഞ്ചേരി – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നീനു സ്റ്റാർ (സബിനാസ്) ബസാണ് നേരെ ആശുപത്രിയിലേക്ക് വിട്ട് യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്. ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി സ്വദേശി അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് വാണിയംകുളം സ്വദേശി മണികണ്ഠന്‍റെ (23) ജീവന് രക്ഷയായത്.

ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിൽ പട്ടാമ്പിയിൽ നിന്ന് വാണിയംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് ഓങ്ങല്ലൂരിൽ വെച്ച് ബസിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ബസ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിലേക്ക് വിട്ട് യുവാവിന്‍റെ ജീവൻ രക്ഷിച്ചു.

Related posts

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ‌ നിരക്കിൽ ട്രെയിനിൽ കൂടുതൽ സീറ്റുകൾ

Aswathi Kottiyoor

തൃശൂരിൽ പടക്ക നിർമാണശാലയിൽ റെയ്ഡ്; പൂരത്തിനായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തു, അറസ്റ്റ്

Aswathi Kottiyoor

ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്

Aswathi Kottiyoor
WordPress Image Lightbox