24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തുടർവിദ്യാഭ്യാസ പദ്ധതിക്ക് ഇന്നു കാൽ നൂറ്റാണ്ട്: വാർഷികം സർക്കാർ മറന്നു…
Kerala

തുടർവിദ്യാഭ്യാസ പദ്ധതിക്ക് ഇന്നു കാൽ നൂറ്റാണ്ട്: വാർഷികം സർക്കാർ മറന്നു…

യുനെസ്കോ പുരസ്കാരമുൾപ്പെടെ രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ കേരളത്തിന്റെ തുടർവിദ്യാഭ്യാസ പദ്ധതി ഇന്നു കാൽ നൂറ്റാണ്ടിലെത്തുന്നതു സംസ്ഥാന സർക്കാർ മറന്നു. 1998 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണു തുടർവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തത്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ 4–ാം ക്ലാസിലേക്കുള്ള തുല്യതാ പരീക്ഷയും 3 വർഷത്തിനു ശേഷം 7–ാം ക്ലാസിലേക്കുള്ള പരീക്ഷയും തുടങ്ങി. വീണ്ടും 2 വർഷത്തിനുശേഷം 10–ാം ക്ലാസിലേക്കും 12–ാം ക്ലാസിലേക്കും തുല്യതാ പരീക്ഷകൾ ആരംഭിച്ചു. കാൽനൂറ്റാണ്ടിനിടെ പ്രവാസികൾ ഉൾപ്പെടെ ലക്ഷക്കണക്കിനു പേർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കേരളത്തിന്റെ സാക്ഷരതാ നിലവാരം ഉയർത്താനും ഇതിലൂടെ സാധിച്ചു. ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കായി നിലവിൽ സാക്ഷരതാ മിഷന്റെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തൊഴിൽ തേടിയെത്തിയ ഇതര സംസ്ഥാനക്കാർക്കും പദ്ധതി ഗുണകരമായി

സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏകദേശം 1800 പ്രേരക്മാരാണ് പദ്ധതിയുടെ കരുത്ത്. എന്നാൽ ഇവർക്ക് കൃത്യമായ വേതനം ലഭിക്കാതിരുന്നത് പദ്ധതി മന്ദഗതിയിലാക്കി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്ത കാലത്താണ് പ്രേരക്മാർക്ക് വേതന സ്ഥിരത ഉറപ്പാക്കാൻ സർക്കാർ തയാറായത്.

∙ ‘കേരളത്തിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയെ ലോകം മുഴുവനും അംഗീകരിച്ചു. അമർത്യ സെൻ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടാണ് സിലബസ് തയാറാക്കിയത്. പദ്ധതിയുടെ കാൽനൂറ്റാണ്ട് അവഗണിക്കുന്നതിൽ അനൗചിത്യമുണ്ട്.’ – എം.ജി. ശശിഭൂഷൺ, സാക്ഷരത മിഷൻ മുൻ ഡയറക്ടർ

രജതജൂബിലി പിന്നീട് വിപുലമായി ആഘോഷിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തും.’ – ‌ഡോ. എ.ജി.ഒലീന, സാക്ഷരതാ മിഷൻ ഡയറക്ടർ

Related posts

ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം 29ന്

Aswathi Kottiyoor

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 16-ന് ​​​തു​​​ട​​​ക്ക​​​മാ​​​കും

Aswathi Kottiyoor

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശനനടപടി-മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox