23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാക്കൂട്ടം ചുരം പാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
Iritty

മാക്കൂട്ടം ചുരം പാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി: ഇരിട്ടി – വീരാജ്പേട്ട അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ കൂറ്റൻ മരം കടപുഴകി വീണു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഈ സമയത്ത് കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം തലനാരിഴ്യ്ക്കാണ് രക്ഷപ്പെട്ടത്.
മാക്കൂട്ടം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് റോഡിന് കുറുകേ ഞായറാഴ്ച രാവിലെ 9.30 തോടെ മരം വീണത്. കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ കടന്നു വന്ന് നിമിഷങ്ങൾക്കകമാണ് മരം വൻ ശബ്ദത്തോടെ വൈദ്യുത ലൈനുകളടക്കം തകർത്ത് റോഡിലേക്ക് വീണത്. തുടർന്ന് ഇരു ഭാഗത്തേക്കും പോകേണ്ട യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഒരു മണിക്കൂറിലേറെ റോഡിൽ കുടുങ്ങി. കർണ്ണാടക ഫോറസ്റ്റ് അധികൃതർ എത്തിയാണ് മരം മുറിച്ച് മാറ്റിയത്. സംഭവമറിഞ്ഞ് ഇരിട്ടി അഗ്നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. 17 കിലോമീറ്ററോളം വരുന്ന ഈ വന പാതയിൽ ഏതു നിമിഷവും വീഴാവുന്ന നിലയിൽ ഇതുവഴിയുള്ള യാത്രക്കാർക്ക് ഭീഷണി തീർത്ത് നിൽക്കുന്ന നിരവധി മരങ്ങൾ വേറെയും കിടപ്പുണ്ട്.

Related posts

ലോക്ക് ഡൗണിൽ വലഞ്ഞ് കൂട് മത്സ്യകർഷകർ മത്സ്യം വിറ്റഴിക്കാനാവാതെ നഷ്ടം അരക്കോടിയോളം

Aswathi Kottiyoor

നീന്തൽകുളം നാടിന് സമർപ്പിച്ചു.

Aswathi Kottiyoor

തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

Aswathi Kottiyoor
WordPress Image Lightbox