27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ
Uncategorized

കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കോലഞ്ചേരി കടയിരുപ്പു സ്വദേശി പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ യുവാവാണ് അതിക്രമം നടത്തിയത്. അയൽവാസി അനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.വാക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന സൂചന. ആക്രമണത്തിൽ പീറ്റർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീറ്ററിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോലഞ്ചേരി പൊലീസ് കേസെടുക്കും.

Related posts

ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Aswathi Kottiyoor

ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor

ഇരിട്ടി സ്വദേശിയുടെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox