24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം
Kerala

നിക്ഷേപം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ 11,000; 5 ലക്ഷത്തിന്റെ പരിരക്ഷ 1,555 ഇടങ്ങളിൽ മാത്രം

∙ സംസ്ഥാനത്തെ സഹകരണ മേഖലയിൽ എല്ലാ നിക്ഷേപങ്ങൾക്കും 5 ലക്ഷം രൂപയുടെ പരിരക്ഷ ഒരുക്കിയിരിക്കുന്നത് 1,555 സ്ഥാപനങ്ങൾ മാത്രം. നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 11,000 കവിയും. ഇവയെല്ലാം കേരള കോ–ഓപ്പറേറ്റീവ് ഡിപ്പോസിറ്റ് ഗാരന്റി ഫണ്ട് ബോർഡിൽ റജിസ്റ്റർ ചെയ്യണമെന്നും വർഷം തോറും റജിസ്ട്രേഷൻ പുതുക്കണമെന്നുമാണു നിയമം. എന്നാൽ 2012 ജനുവരി 11ന് ആരംഭിച്ച ഗാരന്റി ഫണ്ട് ബോർഡിൽ ഇതുവരെ നാലായിരത്തോളം സ്ഥാപനങ്ങളേ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇതിൽ 1,555 എണ്ണമാണ് റജിസ്ട്രേഷൻ പുതുക്കി ‘ലൈവ്’ ആയി തുടരുന്നത്. 

കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെ സഹകരണ വകുപ്പിനു കീഴിലുള്ള ഒട്ടേറെ സ്ഥാപനങ്ങൾ തകർന്നതിന്റെ അനുഭവം മുന്നിലുള്ളപ്പോഴും നിക്ഷേപകരെ സുരക്ഷിതരാക്കുന്നതിൽ ഏറെ പിന്നിലെന്നാണ് ഗാരന്റി ഫണ്ട് ബോർഡിലെ രേഖകൾ വ്യക്തമാക്കുന്നത്. സംഘം/ബാങ്ക്  തകർന്നാൽ നിക്ഷേപകർക്കു പരമാവധി 5 ലക്ഷം രൂപവരെ ഗാരന്റി ഫണ്ട് ബോർഡ് നൽകും. നിക്ഷേപത്തിനു പുറമേ പലിശയ്ക്കും പരിരക്ഷ ഉണ്ട്. 

സംഘങ്ങൾ/ബാങ്കുകൾ അവിടത്തെ മൊത്തം നിക്ഷേപം കണക്കാക്കി 100 രൂപയ്ക്കു 10 പൈസ നിരക്കിൽ ഗാരന്റി ഫണ്ട് ബോർഡിന് നൽകണമെന്നാണു വ്യവസ്ഥ. ഓരോ സാമ്പത്തിക വർഷവും ജൂൺ 30ന് അകം റജിസ്ട്രേഷൻ പുതുക്കണം. ആ വർഷത്തെ നിക്ഷേപത്തിന്റെ വിഹിതം അടച്ചാൽ മതി. ജൂൺ 30 കഴിഞ്ഞാൽ പുതുക്കൽ നടപടി പൂർത്തിയാകുന്ന തീയതി വരെ കണക്കാക്കി 12% പലിശ ബോർഡിനു നൽകണം. അംഗത്വം പുതുക്കാതിരിക്കുന്ന സംഘങ്ങളിലെ നിക്ഷേപകർക്കു പുതുക്കിയ വർഷം വരെയുള്ള നിക്ഷേപത്തിനു മാത്രമേ ഗാരന്റി ലഭിക്കുകയുള്ളൂ. 

തകർച്ചയ്ക്കൊടുവിൽ ബാങ്ക് പൂട്ടിയാൽ മാത്രമേ ഇൗ ഗാരന്റി തുക നിക്ഷേപകർക്ക് ലഭിക്കൂ എന്ന വ്യവസ്ഥയുള്ളതിനാൽ ഇതുവരെ ഗാരന്റി തുക ആർക്കും കൊടുക്കേണ്ടി വന്നിട്ടില്ല. ബാങ്ക് പൂട്ടണമെന്ന വ്യവസ്ഥ മാറ്റി ബാങ്ക് പ്രതിസന്ധിയിലായാൽ ഗാരന്റി തുക നൽകാമെന്ന് ഭേദഗതി വരുത്താൻ തീരുമാനിച്ചെങ്കിലും അത് നടപ്പായതുമില്ല. 

പരിരക്ഷയിൽ ഉഴപ്പി സംഘങ്ങൾ 

സംസ്ഥാനത്തെ 1608 പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളിൽ 668 എണ്ണം മാത്രമേ ഇതുവരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളൂ. ആകെ 1248 വനിതാ സംഘങ്ങൾ ഉണ്ടെങ്കിലും 250 എണ്ണമാണു നിക്ഷേപങ്ങളുടെ വിഹിതം ഗാരന്റി ഫണ്ട് ബോർഡിന് നൽകി പരിരക്ഷ ഒരുക്കിയിട്ടുള്ളത്. കാർഷികേതര സ്ഥാപനങ്ങളും എംപ്ലോയീസ് സഹകരണ സംഘങ്ങളുമെന്ന പട്ടികയിൽ എണ്ണായിരത്തിലേറെ സംഘങ്ങൾ/ബാങ്കുകൾ ഉണ്ട്. കാർഷികേതര സ്ഥാപനങ്ങളിൽ 450 എണ്ണവും എംപ്ലോയീസ് സംഘങ്ങളിൽ 187 എണ്ണവുമാണ് ഇതുവരെയുള്ള നിക്ഷേപങ്ങൾക്കെല്ലാം പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

Related posts

ഭക്ഷ്യ പോഷക സമ്പുഷ്ടീകരണം: ആശങ്കയുയരുന്നു.

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സാമ്പത്തിക സഹായം

Aswathi Kottiyoor

*സർക്കാർ സ്‌കൂൾ അധ്യാപകരും അനധ്യാപകരും കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ച് മാതൃക കാട്ടണം: മന്ത്രി വി ശിവൻകുട്ടി.*

Aswathi Kottiyoor
WordPress Image Lightbox