27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം!
Uncategorized

പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം!

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉ​ഗ്രമായ ചാവേർ സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്. നാൽപതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പാകിസ്ഥാനിൽ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങൾ ശക്തമായിട്ടുണ്ട്. പാക് സർക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ്​ഗാനിൽ നിന്ന് അതിർത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ തന്നെ പരാതിപ്പെട്ടിരുന്നു.ഒരു ഘട്ടത്തിൽ പാകിസ്ഥാൻ ഒരു പ്രതിനിധി സംഘത്തെ അഫ്​ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ സമീപദിവസങ്ങളിലെ ചരിത്രം നോക്കിയാൽ വളരെ ശക്തിയേറിയ ചാവേർ സ്ഫോടനമാണ് നടന്നത്.

Related posts

മുഖഛായ മാറാനൊരുങ്ങി കണ്ണൂർ അഴീക്കൽ തുറമുഖം; ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

നാല് ദിവസം 13,100 പരിശോധനകള്‍; ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാത്ത 1663 സ്ഥാപനങ്ങൾക്ക് പൂട്ട്, പിന്നാലെ നോട്ടീസ്

Aswathi Kottiyoor

നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസുരേന്ദ്ര ബാബു; ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലവും ഉറച്ചു നിന്ന മാധ്യമപ്രവർത്തകൻ

Aswathi Kottiyoor
WordPress Image Lightbox