25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ:പോൾസൺ വധം
Uncategorized

സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ:പോൾസൺ വധം

കൊച്ചി: എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റേത് എയർഗണെന്നും അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് ഇന്നലെ രാവിലെ പോൾസണ്‍ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്. ക്യാന്‍സര്‍ രോഗിയായിരുന്നു മരിച്ച പോള്‍സണ്‍.

Related posts

പെയിന്‍റിംഗ് ജോലിക്കെത്തി 10 വയസുകാരനെ പീഡിപ്പിച്ചു, നിലമ്പൂരിൽ യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

Aswathi Kottiyoor

ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം; മൂന്ന് വർഷമായി മാലിന്യം വീട്ടിൽ സൂക്ഷിക്കുന്നു

Aswathi Kottiyoor

181, 1098 ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ് എല്ലാ മാസവും വനിത ശിശുവികസന വകുപ്പിന്റെ സമ്പൂര്‍ണ യോഗം

Aswathi Kottiyoor
WordPress Image Lightbox