24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സഹകരണ പുനരുദ്ധാരണനിധി 
ഇന്ത്യക്ക്‌ മാതൃക ; പ്രതിസന്ധിയിലാകുന്ന സംഘങ്ങൾക്ക് 
സാമ്പത്തിക പാക്കേജ്‌
Kerala

സഹകരണ പുനരുദ്ധാരണനിധി 
ഇന്ത്യക്ക്‌ മാതൃക ; പ്രതിസന്ധിയിലാകുന്ന സംഘങ്ങൾക്ക് 
സാമ്പത്തിക പാക്കേജ്‌

സഹകരണമേഖലയിലെ വായ്‌പാ സംഘങ്ങളുടെ പുനരുജ്ജീവനം, പുനരുദ്ധാരണം എന്നിവയ്‌ക്ക്‌ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനം കേരളം. പ്രതിസന്ധികൾ അതിജീവിച്ച്‌ പ്രവർത്തന സജ്ജമാകുന്നതിന്‌ സഹായിക്കുന്ന ‘സഹകരണ പുനരുദ്ധാരണ നിധി’യാണ്‌ കേരളത്തിന്റെ മാതൃക. സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും വിഹിതത്തിൽനിന്ന്‌ 1200 കോടി രൂപയാണ്‌ ഫണ്ടിലേക്ക്‌ വകയിരുത്തിയത്‌.

മെയിലാണ്‌ പുനരുദ്ധാരണ നിധിക്ക്‌ തുടക്കംകുറിച്ചത്‌. പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സാമ്പത്തിക പാക്കേജ്‌ നൽകി പ്രവർത്തനത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌ ലക്ഷ്യം. വാണിജ്യബാങ്കുകളെ സഹായിക്കാൻ റിസർവ്‌ ബാങ്ക്‌ ഫണ്ട്‌ നൽകുന്നതുപോലൊരു സംവിധാനം സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമാണ്‌ എന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ്‌ പദ്ധതി.

മുൻകാലങ്ങളിൽ പ്രതിസന്ധിയുണ്ടാകുന്ന സംഘങ്ങൾ പൂട്ടിപ്പോകുകയായിരുന്നു പതിവ്‌. പുനരുദ്ധാരണ നിധി രൂപീകരിച്ചതോടെ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയും. നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇത്‌ സഹായിക്കും. പ്രതിസന്ധിയിലായ ബാങ്ക്‌ പ്രവർത്തന സജ്ജമായശേഷം സഹായധനം തിരിച്ചടയ്‌ക്കണം.
സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽനിന്നുള്ള റിസർവ് ഫണ്ട്, അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ട് എന്നിവയിലേക്ക്‌ മാറ്റുന്നതിൽനിന്ന്‌ വ്യവസ്ഥകളോടെ വായ്പയായി സ്വീകരിക്കുന്ന തുക, സർക്കാർ നൽകുന്ന ധനസഹായം, മറ്റ് ഏജൻസികളിൽനിന്ന്‌ സമാഹരിക്കുന്ന തുക എന്നിവയിൽനിന്നാണ് പുനരുദ്ധാരണ നിധി പദ്ധതിയിലേക്ക്‌ ഫണ്ട് കണ്ടെത്തുന്നത്.

Related posts

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ​​​മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ടു; 110 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​​​ഭി​​​ച്ച​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം

Aswathi Kottiyoor

ഓഫിസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം

Aswathi Kottiyoor

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണയം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox