24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ജപ്തി നോട്ടീസിനു പിന്നാലെ തൃശ്ശൂരിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; 69കാരി മരിച്ചു
Uncategorized

ജപ്തി നോട്ടീസിനു പിന്നാലെ തൃശ്ശൂരിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; 69കാരി മരിച്ചു

തൃശൂർ: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ തൃശ്ശൂർ കൊരട്ടിയിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. പായസത്തിൽ ഉറക്ക ഗുളിക അരച്ചു ചേർത്താണ് ജീവനൊടുക്കാൻ ശ്രമിച്ചത്.മൂന്നംഗ കുടുംബത്തിലെ 69 വയസുള്ള തങ്കമണി മരണത്തിനു കീഴടങ്ങി. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്തു. തങ്കമണിയുടെ മകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ചികിത്സയിലാണ്.

കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. തങ്കമണിയുടെ കുടുംബം കാതികുടം സഹകരണ ബാങ്കിൽ നിന്നും 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു. ഭാഗ്യലക്ഷ്മിയുടെ പത്ത് വയസ്സുള്ള മകൻ അതുൽ ഹൃദ്രോഗിയാണ്. മകന്റെ ചികിത്സയ്ക്കായാണ് ബാങ്കിൽ നിന്നും വായ്പയെടുത്തത്. അതുലിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കുടുംബത്തിന്റെ ആത്മഹത്യാശ്രമം. നാട്ടുകാരുടെയും ചാലക്കുടി എം എൽ എ യുടെയും ഇടപെടലിൽ ജപ്തി നടപടി നിർത്തിവച്ചിരുന്നു.സംഭവ സമയം ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്തുപോയിരിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പായസത്തിൽ ഉറക്കഗുളിക കലർത്തി മറ്റുള്ളവർക്ക് ഭാഗ്യലക്ഷ്മി നൽകുകയായിരുന്നു എന്നാണ് കൊരട്ടി പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.

Related posts

പതിറ്റാണ്ടുകളുടെ ബന്ധം; മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല; വി.ഡി. സതീശൻ

Aswathi Kottiyoor

ഫോക്കസ്​ ഏരിയ പിൻവലിച്ചപ്പോൾ ‘നീറ്റി’ൽ മുന്നേറി കേരളം

Aswathi Kottiyoor

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ..

Aswathi Kottiyoor
WordPress Image Lightbox