20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസികൾ; ഇ​രു​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത് 5000 രൂ​പ​ക്ക് മുകളിൽ
Uncategorized

വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസികൾ; ഇ​രു​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത് 5000 രൂ​പ​ക്ക് മുകളിൽ

കേ​ള​കം: വൈ​ദ്യു​തി ബി​ല്ലി​ൽ ഷോ​ക്കേ​റ്റ് കേ​ള​ക​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വാ​ളു​മു​ക്ക് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ക​ന​ത്ത വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച് ഇ​രു​ട്ടി​ലാ​യ​ത്.

കോ​ട​ങ്ങാ​ട് ശാ​ന്ത, മാ​ധ​വി, ബാ​ബു, ബി​ന്ദു തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ൽ അ​യ്യാ​യി​ര​വും ആ​റാ​യി​ര​വും രൂ​പ മു​ത​ലാ​ണ് വൈ​ദ്യു​തി ബി​ല്ലു​ക​ൾ ല​ഭി​ച്ച​ത്. ഇ​ത് അ​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​താ​യി കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു. ഈ ​കോ​ള​നി​യി​ലെ ഇ​രു​ട്ടി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു 5000 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത്. പ​ഴ​യ കു​ടി​ശ്ശി​ക​യും സ​ർ​ചാ​ർ​ജ്ജും ചേ​ർ​ത്താ​ണ് ഇ​വ​ർ​ക്ക് വൈ​ദ്യു​തി ബി​ൽ ല​ഭി​ക്കു​ന്ന​ത്.

ഇ​ത് വാ​ളു​മു​ക്ക് കോ​ള​നി​യി​ലെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ല. മ​ല​യോ​ര​ത്തെ മി​ക്ക ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ നി​ന്നാ​യി കേ​ള​കം വൈ​ദ്യു​തി സെ​ക്ഷ​നു ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കൂ​ടി​ശി​ഖ ബി​ൽ തു​ക പി​രി​ഞ്ഞ് കി​ട്ടാ​നു​ണ്ട്. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​മ്പോ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബി​ൽ അ​ട​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ഇ​വ​ർ​ക്ക് ന​ൽ​കി​യ​താ​യും കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​റി​ല്ല.

ഇ​ത്ര​യും വ​ലി​യ തു​ക അ​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ തൊ​ഴി​ലും നി​ല​ച്ച് പ​ട്ടി​ണി​യി​ലാ​യ ആ​ദി​വാ​സി​ക​ളു​ടെ കു​ടി​ലു​ക​ളാ​ണ് ഇ​രു​ട്ടി​ലാ​യ​ത്. കോ​ട​ങ്ങാ​ട് മാ​ധ​വി​യു​ടെ വീ​ട്ടി​ൽ രോ​ഗി​യാ​യ മ​ക​ളും പ​ത്താം ക്ലാ​സു​കാ​രി കൊ​ച്ചു​മ​ക​ളും മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. റേ​ഷ​ൻ ക​ട​യി​ൽ​നി​ന്നു​ള്ള അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ ദി​വ​സ​ങ്ങ​ൾ​ക്ക​കം തീ​ർ​ന്നാ​ൽ ആ​ശ്ര​യം മെ​ഴു​കു​തി​രി മാ​ത്രം. അ​ത് വാ​ങ്ങാ​നും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​രു​ട്ടി​ലാ​വും. വൈ​ദ്യു​തി ക​ണ​ക്ഷ​നെ​ങ്കി​ലും പു​ന​സ്ഥാ​പി​ച്ച് കി​ട്ടാ​ൻ കേ​ഴു​ക​യാ​ണ് ഈ ​പ​ട്ടി​ണി കു​ടും​ബ​ങ്ങ​ൾ.

Related posts

കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Aswathi Kottiyoor

ആലുവയിൽ കാറിലെത്തിയ സംഘം 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹത നീക്കാനാവാതെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox