ഇരിട്ടി: വനം വകുപ്പ് കണ്ണൂർ ഡിവിഷൻ സാമൂഹ്യ വനവൽക്കരണ വിഭാഗം കോളിക്കടവിലെ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടത്തിലെ മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ടെണ്ടർ നടപടികളിലൂടെയാണ് മരങ്ങൾ മുറിച്ചു നീക്കുന്നതിനായി ആളെ കണ്ടെത്തുക. ഇതിനായി മരങ്ങളുടെ കണപ്പെടുപ്പ് ആരംഭിച്ചു.
ആറ് ഹെക്ടറുകളോളം സ്ഥലത്താണ് കോളിക്കടവിൽ റോഡിന് ഇരുവശങ്ങളിലുമായി 12 വർഷം മുൻമ്പ് മാഞ്ചിയം മരങ്ങൾ നട്ടു വളർത്തിയത്. ഈ പ്രദേശികളിൽ നേരത്തേ അക്കേഷ്യാ മരങ്ങൾ ആയിരുന്നു നട്ടു വളർത്തിയിരുന്നത്. ഇവ മുറിച്ചു മാറ്റിയ ശേഷമാണ് മാഞ്ചിയം നട്ടത്. മരങ്ങളുടെ പൂർണ്ണ വളർച്ചാക്കാലം പിന്നിട്ടത്തോടെയാണ് മുരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി കണക്കെടുപ്പ് ആരംഭിച്ചത്. തോട്ടങ്ങളിലെ കാടുകൾ വെട്ടിതെളിയിച്ച് ഓരോ മരത്തിനും നമ്പർ പതിച്ച് നീളവും വണ്ണവും കണക്കാക്കുന്ന പ്രവ്യത്തിയാണ് ആരംഭിച്ചത്.
മുൻപ് ഇവിടെ നിന്നും മുറിച്ച അക്കേഷ്യാ മരങ്ങൾ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കായിരുന്നു കൊണ്ടു പോയിരുന്നത്. എന്നാൽ ഇത്തവണ അവർ താല്പര്യം കാണിക്കാഞ്ഞതിനെത്തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി കൂടുതൽ പണം രേഖപ്പെടുത്തുന്നവർക്ക് മരങ്ങൾ കൈമാറാനാണ് തീരുമാനം.
പഴശ്ശി പദ്ധതിയുടെ മറ്റിടങ്ങളിലും പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യ വനവത്ക്കരണ വിഭാഗം വൻ തോതിൽ മാഞ്ചിയം നട്ടു വർത്തിയിട്ടുണ്ട്. പടിയൂർ, നിടിയോടി, പെരുവംപറമ്പ് , പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിലും പൂർണ്ണ വളർച്ചയെത്തിയ മരങ്ങളുണ്ട്. കഴിഞ്ഞ ദിവസം നിടിയോടിയിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്. ഇപ്പോൾ മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം ഫലവ്യക്ഷങ്ങളും മറ്റും നട്ടുവളർത്തണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. ഈ നിർദ്ദേശങ്ങൾ പരോഗണിച്ച് ഇനിമുതൽ റിപ്ലന്റേഷൻ ചെയ്യുന്നത് ഇത്തരത്തിലുള്ള മരങ്ങളായിരിക്കും.
previous post