27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘മൊയ്തീൻ ചാക്കിൽ പണവുമായി പോയെന്ന് പറയാൻ ഇഡി നിർബന്ധിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’.
Uncategorized

‘മൊയ്തീൻ ചാക്കിൽ പണവുമായി പോയെന്ന് പറയാൻ ഇഡി നിർബന്ധിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’.

തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ.സി.മൊയ്തീനെ അറസ്റ്റു ചെയ്യാനായി കേസിൽ ചോദ്യം ചെയ്യുന്നവരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഭീഷണിപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അന്വേഷണത്തിന്റെ പേരിൽ പാർട്ടിക്കെതിരെ നീങ്ങാനുള്ള ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.പാർട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്റെ വീട് ഇഡി റെയ്ഡ് ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തു.അതിന്റെ ഭാഗമായി മൊയ്തീന്റെ പേരു പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീൻ പണം ചാക്കിൽ കെട്ടിക്കൊണ്ടുപോയി എന്നു പറയണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു മുറി കാണിച്ച് അവിടെവച്ച് എന്തു ചെയ്താലും പുറംലോകം അറിയില്ലെന് ചോദ്യം ചെയ്യലിനു ഹാജരായവരെ ഭീഷണിപ്പെടുത്തി. മകളുടെ നിശ്ചയം നടക്കില്ലെന്ന് സിപിഎം നേതാവ് അരവിന്ദാക്ഷനോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരാണ് ഇതിനു നേതൃത്വം നൽകുന്നത്’ എം.വി.ഗോവിന്ദൻ പറഞ്ഞു.

Related posts

സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

Aswathi Kottiyoor

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

Aswathi Kottiyoor

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Aswathi Kottiyoor
WordPress Image Lightbox