25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വടികൊണ്ട് കൈയിലും മുതുകിലും അടിച്ചു, സിപിഐഎം നേതാക്കളുടെ പേര് പറയാൻ ഭീഷണിയും’; ഇ ഡിഉദ്യോഗസ്ഥർക്കെതി രെ അരവിന്ദാക്ഷൻ
Uncategorized

വടികൊണ്ട് കൈയിലും മുതുകിലും അടിച്ചു, സിപിഐഎം നേതാക്കളുടെ പേര് പറയാൻ ഭീഷണിയും’; ഇ ഡിഉദ്യോഗസ്ഥർക്കെതി രെ അരവിന്ദാക്ഷൻ

ഇ ഡി ഉദ്യോഗസ്ഥർ വടികൊണ്ട് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണവുമായി വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷൻ. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് അരവിന്ദാക്ഷന്റെ പരാതി.

ഇപി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്ദീന്റെയും പേര് പറയാൻ നിർബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാൽ കേസിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടിൽ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷൻ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ മർദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽപൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചി സെൻട്രൽ സി ഐ ഇ ഡി ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി.പൊലീസ് മടങ്ങിയതിന് പിന്നാലെ നിയമവിദഗ്ധരുമായി ഇ ഡി ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി.കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട കേസായതിനാൽ പൊലീസിന് നിയമോപദേശം തേടേണ്ടി വരും. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാൽ കേന്ദ്ര ഏജൻസിയ്ക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും.

Related posts

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക് പരിപാടി സംഘടിപ്പിച്ചു.

Aswathi Kottiyoor

“ശലഭോദ്യാനം” നാടിന് സമർപ്പിച്ചു

Aswathi Kottiyoor

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീന് തിരിച്ചടി, സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

Aswathi Kottiyoor
WordPress Image Lightbox