23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക്‌ 
50 കോടി അനുവദിച്ചു
Kerala

അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക്‌ 
50 കോടി അനുവദിച്ചു

സംസ്ഥാനത്ത്‌ അതിദാരിദ്ര്യാവസ്ഥ അനുഭവിക്കുന്ന 64,006 കുടുംബങ്ങൾക്ക്‌ ചികിത്സയ്‌ക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പ്രത്യേക ധനസഹായമായി 50 കോടി രൂപ അനുവദിച്ചു. തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നിർദേശപ്രകാരമാണിത്‌. ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയുടെ ആദ്യഘട്ടം നേരത്തേ പൂർത്തിയായിരുന്നു. നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാൻ സംവിധാനമായി. അടിയന്തര ആരോഗ്യപരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. അയ്യായിരത്തിലേറെ പേർക്ക്‌ റേഷൻ കാർഡടക്കമുള്ള അടിസ്ഥാന രേഖകൾ ഉറപ്പുവരുത്തി.

തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയ മൈക്രോപ്ലാനിൽ വിഭാവനം ചെയ്‌ത പുനരധിവാസം, തുടർചികിത്സ അടക്കമുള്ള പദ്ധതികൾക്കാണ്‌ 50 കോടി വിനിയോഗിക്കുക. ഉയർന്ന ചികിത്സച്ചെലവ്‌ ആവശ്യമുള്ള അതിദരിദ്രകുടുംബാംഗങ്ങൾക്ക്‌ ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ പ്രത്യേക ചികിത്സ നൽകാം. ഇതിനായി 10 കോടി വകയിരുത്തി.

പുനരധിവാസ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 10 മുതൽ 20 ലക്ഷം രൂപവരെ നൽകും. 50ൽ താഴെ അതിദരിദ്ര കുടുംബങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 10 ലക്ഷം രൂപവീതവും 50നു മുകളിൽ കുടുംബങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 20 ലക്ഷം രൂപ വീതവും ലഭിക്കും.

Related posts

സുരക്ഷാ വർധന; ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും

Aswathi Kottiyoor

കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്

Aswathi Kottiyoor

മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീഴാൻ സാധ്യതയുണ്ട്‌; ജാഗ്രത പാലിക്കണം : കെഎസ്‌ഇബി………

Aswathi Kottiyoor
WordPress Image Lightbox