24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പുതിയ മന്ദിരം ‘ഇന്ത്യയുടെ പാർലമെന്റ്’; വനിതാ സംവരണ ബിൽ ഇന്ന് അവതരിപ്പിക്കും
Uncategorized

പുതിയ മന്ദിരം ‘ഇന്ത്യയുടെ പാർലമെന്റ്’; വനിതാ സംവരണ ബിൽ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി ∙ പുതിയ മന്ദിരം ഇനി ‘ഇന്ത്യയുടെ പാർലമെന്റ്’ എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു മുതൽ ഈ മന്ദിരത്തിലാകും പാർലമെന്റ് സമ്മേളനം. വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിലെ ആദ്യ ബിൽ ആയേക്കും. ബിൽ ഇന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുമെന്നാണു സൂചന.

പുതിയ മന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമായത്. പഴയ മന്ദിരത്തിലെ അവസാന സമ്മേളന ദിനവുമായിരുന്നു ഇന്നലെ. ഭാരതത്തിന്റെ ആത്മാവിന്റെ ശബ്ദം ഇവിടെ മുഴങ്ങുമെന്നും 50 വർഷം കഴിഞ്ഞ് ഇവിടെ വരുന്നവർക്കും അത് അനുഭവപ്പെടുമെന്നും മോദി പറഞ്ഞു.

Related posts

ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

Aswathi Kottiyoor

കണ്ണൂർ താളികാവിലെ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.

Aswathi Kottiyoor

അടിയോടടി; കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുടെ ‘തല്ലുമാല’; കാരണം 8-ാം ക്ലാസിന് മുന്നിലുടെ നടന്നതിലെ ത‍ര്‍ക്കം

Aswathi Kottiyoor
WordPress Image Lightbox