24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; എടുക്കാത്ത വായ്പയ്ക്കും ഭീഷണി
Uncategorized

മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; എടുക്കാത്ത വായ്പയ്ക്കും ഭീഷണി

കൊല്ലങ്കോട് (പാലക്കാട്)∙ എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങൾ അയച്ച് ഓൺലൈൻ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉൾപ്പെടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു. കോവിഡ് കാലത്ത് ഓൺലൈൻ വായ്പയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വായ്പ എടുത്തിട്ടില്ലെന്നു വീട്ടമ്മ പറയുന്നു.ഓൺലൈനിൽ കണ്ട നമ്പറിലേക്ക് അന്ന് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ നമ്പർ ആവശ്യപ്പെട്ടതിനാൽ മകളുടെ നമ്പറും നൽകിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോൺ വിളികൾ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുതുടങ്ങി. പാലക്കാട് സൈബർ പൊലീസിൽ പരാതി നൽകിയതോടെ ശല്യം നിലച്ചു

Related posts

ഇലന്തൂര്‍ കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി

Aswathi Kottiyoor

‘കാഴ്ചയുണ്ടായിരുന്നെങ്കിൽ ഭിക്ഷയെടുക്കാനെങ്കിലും പോകാമായിരുന്നു’; രോ​ഗം, ജപ്തിഭീഷണി; ദുരിതക്കയത്തിൽ ഈ കുടുംബം

Aswathi Kottiyoor

വിൽപ്പന വർധിച്ചു; വീര്യം അനുസരിച്ച് ബീയറിന് 30 രൂപവരെ കൂടും

Aswathi Kottiyoor
WordPress Image Lightbox