23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു
Uncategorized

പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു

പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്.

കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. വൈകീട്ട് 6 മണിയോടെ കട പൂട്ടി പോയതായിരുന്നു. ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു.

പാനൂരിൽ നിന്നും അഗ്നിശമന സേന സംഭവസ്ഥലത്ത് കുതിച്ചെത്തി കൂടുതൽ അപകടങ്ങളൊഴിവാക്കി തീയണച്ചു. അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവു കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ യു.കെ.രാജീവൻ , ടി.കെ.ശ്രീകേഷ്, പി.രാഹുൽ, വി.അഖിൽ, കെ. അഖിൽ, ഹോംഗാർഡ് വി.പി മിഥുൻ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വിവരമറിഞ്ഞ് പാനൂർ പൊലീസും സ്ഥലത്തെത്തി.

Related posts

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Aswathi Kottiyoor

‘സാരി വിറ്റ പണം പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്’; കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നവ്യ നായർ

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox