24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രതികൂല കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചു വിട്ടു
Kerala

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചു വിട്ടു

| കോഴിക്കോട് | പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കരിപ്പൂരിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചുവിട്ടു. കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. കരിപ്പൂരിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് തീരുമാനം. നാല് വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിട്ടത്.

•ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനം

•എയർ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനം

•എയർ ഇന്ത്യയുടെ ദോഹ-കോഴിക്കോട്, ഷാർജ-കോഴിക്കോട്

എന്നീ സർവീസുകളാണ് നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചുവിട്ടത്.

അതേസമയം വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

ഡോ. വന്ദന ദാസ് കൊലക്കേസ്; ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു

Aswathi Kottiyoor

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മാ​ത്രം സ്കൂ​ൾ​ത​ല ഓ​ൺ​ലൈ​ൻ ക്ലാ​സ്: മ​ന്ത്രി

Aswathi Kottiyoor

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox