26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നിപ: വൈറസിന്റെ ഇന്‍ഡക്‌സ് കണ്ടെത്തി; രോഗം ആദ്യം ബാധിച്ചത് 30 ന് മരിച്ച വ്യക്തിക്ക്
Kerala

നിപ: വൈറസിന്റെ ഇന്‍ഡക്‌സ് കണ്ടെത്തി; രോഗം ആദ്യം ബാധിച്ചത് 30 ന് മരിച്ച വ്യക്തിക്ക്

കോഴിക്കോട് നിപ വൈറസിന്റെ ഇന്‍ഡക്‌സ് കണ്ടെത്തിയതായി മന്ത്രി വീണ ജോര്‍ജ്. 30-ാം തീയതി മരിച്ച വ്യക്തിയുടെ സാമ്പിള്‍ ഫലം പോസിറ്റീവ്. ഈ വ്യക്തിയില്‍ നിന്നാണ് നിപ മറ്റുള്ളവരിലേക്ക് പകര്‍ന്നത്.

കൂടുതല്‍ രോഗബാധ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ ഇത് ആദ്യമായാണ് ഇന്‍ഡക്‌സ് കേസ് കണ്ടെത്തുന്നതെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡക്‌സ് കേസ് കണ്ടെത്താന്‍ സഹായിച്ചത് 30-ാം തീയതി മരിച്ച വ്യക്തിയുടെ തൊണ്ടയിലെ സ്രവം ആശുപത്രിയില്‍ ഉണ്ടായിരുന്നതിനാലാണ്. അത് ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ആദ്യത്തെ നിപ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവ് എന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് മരിച്ച രണ്ടുപേര്‍ അടക്കം ആറ് പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. ഇവരുടെ പ്രൈമറി കോണ്‍ടാക്ടിലുള്ള 83 പേരുടെ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related posts

സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നത് നേ​​​രി​​​ട്ടു​​​ള്ള സ്ഥ​​​ല​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക, ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട്

Aswathi Kottiyoor

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

Aswathi Kottiyoor

നരബലിക്കേസ്: മൂന്ന് പ്രതികളും 12 ദിവസം കസ്റ്റഡിയില്‍; അഡ്വ. ആളൂരിന് കോടതിയുടെ വിമര്‍ശനം.

Aswathi Kottiyoor
WordPress Image Lightbox