നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. രണ്ടാം ശനി, ഞായർ, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവയ്ക്ക് ശേഷമാണ് ബാങ്കുകൾ ഇന്ന് തുറക്കുന്നത്.
ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ ആയിരുന്നു രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളിൽ മിക്കവയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു.
സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടന്നത്. നാല്പതിനായിരത്തോളം ജീവനക്കാരാണ് രണ്ടുദിവസത്തെ സമരത്തിൽ പങ്കെടുത്തത്