21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നിപ: മാസ്ക് അണിഞ്ഞ് കണ്ണൂർ
Uncategorized

നിപ: മാസ്ക് അണിഞ്ഞ് കണ്ണൂർ

കോ​ഴി​ക്കോ​ട്ട് നി​പ ​വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ത്ത് ക​ണ്ണൂ​ർ. ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രി​ൽ ഏ​റെ​യും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും മാ​സ്ക് ധ​രി​ച്ച​വ​ർ നി​ര​വ​ധി. വൈ​റ​സ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന കു​റ്റ്യാ​ടി, വ​ട​ക​ര മേ​ഖ​ല​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ മാ​സ്ക് അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ മാ​സ്ക് ഉ​പ​യോ​ഗം വ​ർ​ധി​ച്ച​ത്. മാ​സ്ക് അ​ന്വേ​ഷി​ച്ച് ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. കു​റ്റ്യാ​ടി മേ​ഖ​ല​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച​ത് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​റ്റ്യാ​ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​താ​ണ് പാ​നൂ​രും പെ​രി​ങ്ങ​ത്തൂ​രും ത​ല​ശ്ശേ​രി​യും അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ.കോ​ഴി​ക്കോ​ട് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രെ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കാ​നും വി​വ​രം അ​റി​യി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​രും ചി​കി​ത്സ​യി​ലി​ല്ല. നി​പ ബാ​ധി​ച്ച് മ​രി​ച്ച കു​റ്റ്യാ​ടി സ്വ​ദേ​ശി​യു​ടെ റൂ​ട്ട്മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി. കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ അ​ട​ക്കം ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​ യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും.മാഹി മേഖലയിൽ മാസ്ക് ധരിക്കണം
മാ​ഹി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഏ​താ​നും പേ​ർ​ക്ക് നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മാ​ഹി​യി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ങ്കി​ലും സ​മീ​പ​പ്ര​ദേ​ശം എ​ന്ന നി​ല​യി​ൽ മാ​ഹി​യി​ലും ആ​രോ​ഗ്യ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശി​വ​രാ​ജ് മീ​ണ അ​റി​യി​ച്ചു. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​നി​വാ​ര്യ​മ​ല്ലാ​ത്ത ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ർ.​എ നി​ർ​ദേ​ശി​ച്ചു. മാ​ഹി ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​ വ​കു​പ്പും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​പ സ്ഥി​രീ​ക​രി​ച്ച​തും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​ഹി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണായി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ആ​ർ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ടൂറിസം മന്ത്രിയുടെ അടുത്ത മിന്നൽ വിസിറ്റ് ഇവിടെ വേണം; കൂടുതൽ കാലം ‘പണി’ നടക്കുന്ന കെട്ടിടമെന്ന് വൻ നേട്ടം

Aswathi Kottiyoor

2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

‘ഹിന്ദൂസ് ​ഗോ ബാക്ക്’; വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം, അമേരിക്കയിൽ ദിവസങ്ങൾക്കിടെ രണ്ടാം സംഭവം

Aswathi Kottiyoor
WordPress Image Lightbox