24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരിച്ചു
Iritty

ഇരിട്ടി ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ 1, 2, 3 തീയതികളിലായി നടക്കുന്ന ഇരിട്ടി ഉപജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.
പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാണ്ഡ്യമാക്കൽ, എഇഒ കെ. എ. ബാബുരാജ്, ബിപിസി തുളസീധരൻ, പ്രധമാധ്യാപിക രാജി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ് ,സംഘാടക സമിതി ജനറൽ കൺവീനർ തോമസ് തോമസ്, പ്രോഗ്രാം കൺവീനർ വി. ജെ. സിജോ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി പ്രകാശനം ചെയ്തു.

Related posts

ആയില്യം പൂജയും സർപ്പബലിയും

Aswathi Kottiyoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor

ആറളം,അയ്യൻകുന്ന് വില്ലേജുകളിലെ റീ സർവ്വേ മേഖലയിൽ സർവേ ഡയരക്ടരുടെ നേതൃത്വത്തിൽ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox