24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
Uncategorized

മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

മലപ്പുറം: വടശ്ശേരിയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മണിമൂളി സ്വദേശി യുനൂസ്(50) ആണ് മരിച്ചത്. പുലർച്ചെ കൊയിലാണ്ടി- നിലമ്പൂർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുന്നതിനിടെയാണ് അപകടം. വടശ്ശേരിയിൽ വച്ച് വെള്ളക്കെട്ടിൽ ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോ മറിഞ്ഞു വീഴുകയായിരുന്നെന്നും ഡ്രൈവർ ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നെന്നും യാത്രക്കാരനായിരുന്ന ഉബൈദ് പറഞ്ഞു. ഇയാളെ ഉടനടി പുറത്തെടുത്ത് ആശുപത്രിയിലെത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡിന്റെ പുനരുദ്ധാരണം കഴിഞ്ഞ് അധിക നാളുകൾ ആയിട്ടില്ല. പാതയുടെ ഇരുവശത്തുള്ള തോടുകൾ അടച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞാഴ്ചയിൽ സമാനമായ രീതിയിൽ ബൈക്ക് യാത്രികനും വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റതായും നാട്ടുകാർ പറഞ്ഞു

Related posts

ഷബ്നയുടെ ആത്മഹത്യ; പ്രായം പരി​ഗണിച്ച് ഭർതൃപിതാവിന് ജാമ്യം; ഭർത്താവിന്റേയും സഹോദരിയുടേയും ഹർജി തള്ളി

Aswathi Kottiyoor

സിനിമയുടെ വ്യാജ പകർപ്പെടുത്താല്‍ 
മൂന്നുവർഷം തടവ്‌ , സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനംവരെ പിഴ ; നിയമഭേദഗതി രാജ്യസഭ പാസാക്കി

Aswathi Kottiyoor

കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ; ശബ്ദം തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox